സ്കൂൾ, അംഗൻവാടി പ്രവേശനോത്സവങ്ങള്‍, പരിസ്ഥിതി ദിനാഘോഷം എന്നിവ ഹരിതചട്ടം പാലിച്ച് നടത്തുക : പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂൾ, അംഗൻവാടി പ്രവേശനോത്സവങ്ങള്‍, പരിസ്ഥിതി ദിനാഘോഷം എന്നിവ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന നിർദ്ദേശവുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. ഇത് സംബന്ധിച്ച് പരിശോധനകൾ നടത്താനും നടപടികൾ സ്വീകരിക്കാനും ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ നിർദ്ദേശം നൽകി. സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകളും മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാണോയെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള പരിശോധനകൾ നടന്നുവരികയാണ്.

ജില്ലയിലെ എല്ലാ സ്കൂളുകളിലും കംമ്പോസ്റ്റിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി “സ്വന്തം പൂന്തോട്ടം സ്വന്തം കമ്പോസ്റ്റ്‌” ക്യാമ്പയിൻ പരിപാടി സംഘടിപ്പിക്കാനും ശുചിത്വ മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ശുചിത്വം- മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതാത് മേഖലകളിൽ ക്ലാസ്സുകളും പരിശോധനകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : അനൂപ് എസ്. അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി), ജില്ലാ ശുചിത്വ മിഷൻ, പത്തനംതിട്ട. ഫോൺ: 9744324071.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...