സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ് റിയാസ് പ്രതികരിച്ചതെന്നും ഷോണ്‍ പറഞ്ഞു. ഇ ഡിയുടെ കൈയിലുള്ള കത്തില്‍ ഗുരുതരമായ കണ്ടെത്തലുണ്ട്. കത്തും തെളിവുകളും പുറത്തു വിട്ടാല്‍ മതി. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആകെ അവശേഷിക്കുന്നത് ഇവിടെയാണ്.

10 വര്‍ഷം പ്രസ്ഥാനം മോശമായത് പിണറായി കാരണമാണ്. പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കള്‍ എന്തിന് ജയിലില്‍ കിടക്കണമെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ബിജെപിക്ക് തുറന്ന സമീപനമാണുള്ളത്. ആരാണോ പണം പറ്റിയത് അവരെയൊക്കെ കണ്ടെത്തണം. സേവനം കൊടുത്തു എന്നാണ് പറയുന്നത്. ബാക്കി ഒന്നര കോടി രൂപ എന്തിന് കൈപ്പറ്റിയെന്ന് റിയാസ് മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കാന്‍ ഒരു തരവുമില്ല. അല്ലെങ്കില്‍ സിബിഐ വരും. സര്‍ക്കാര്‍ ആദ്യം നിലപാട് അറിയിക്കട്ടെയെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്

0
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും...

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....