ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്. കേന്ദ്ര ഏജൻസികളെ കൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. അതാണ് പിണറായി വിജയനെതിരെ നടക്കുന്നതെന്ന് ബൃന്ദ പ്രതികരിച്ചു.കോൺഗ്രസ് നേതാവാണ് കേസ് കൊടുത്തതെന്നും ആ കേസ് ഹൈക്കോടതി തള്ളിയതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. അതാണ് ഇഡി വീണ്ടും കൊണ്ടുവരുന്നത്. സണ്ണി ജോസഫ് കേരളത്തിൽ ഇഡി ശരിയാണെന്ന് പറയുന്നു. ഇഡി കേസ് എടുക്കാൻ പറഞ്ഞാൽ അത് നോക്കി ചെയ്യേണ്ടത് ഞങ്ങളുടെ ചുമതലയാണെന്നാണ് പറയുന്നത്.
പിന്നെ എന്താണ് കേന്ദ്രത്തിലേക്ക് എത്തുമ്പോൾ ഇ ഡി കേസുകൾക്ക് സംഭവിക്കുന്നതെന്നും അവർ ചോദിച്ചു. നമ്മൾ ഇതിനെതിരെ പോരാടുമെന്നും പിണറായി വിജയനെതിരെയായ നീക്കത്തിലൂടെ സിപിഐഎമ്മിന് ഒരു പോറൽ ഏൽപ്പിക്കാനും സമ്മതിക്കില്ലെന്നും ബൃന്ദാ പറഞ്ഞു. നിങ്ങളുടെ നേതാക്കൾക്കെതിരെ കേസെടുത്താൽ ഞങ്ങൾ പിന്തുണയ്ക്കില്ല. കാരണം ഇ ഡിയുടെ നീക്കം ഞങ്ങൾക്കറിയാം. അതുകൊണ്ട് നിങ്ങൾക്കെതിരെ ഞങ്ങൾ നിൽക്കില്ല. അതാണ് സിപിഐഎം എന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.































