കൊല്ലം : വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിനികളെ വലയിലാക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്നിരുന്ന യുവാവ് പോലീസ് പിടിയില്‍. കൊട്ടിയം പറക്കുളം അല്‍ മനാമാ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മന്‍സിലില്‍ ആഷിക്ക് (22) ആണ് പിടിയിലായത്.
ഇരവിപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പീഡനത്തിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ ഇരയായിട്ടുള്ളതായാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരുമായി സൗഹൃദത്തിലാകുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടക്കുകയുമാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇരവിപുരം എസ്‌ഐമാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ജിഎസ്‌ഐ സന്തോഷ്, എഎസ്‌ഐ ഷിബുപീറ്റര്‍, ഗ്രേഡ് എഎസ്‌ഐ രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.