വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിദ്യാര്‍ഥിനികളെ വലയിലാക്കി പീഡനം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിനികളെ വലയിലാക്കി ലൈംഗിക പീഡനത്തിനിരയാക്കി വന്നിരുന്ന യുവാവ് പോലീസ് പിടിയില്‍. കൊട്ടിയം പറക്കുളം അല്‍ മനാമാ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മന്‍സിലില്‍ ആഷിക്ക് (22) ആണ് പിടിയിലായത്.

ഇരവിപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പീഡനത്തിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ ഇരയായിട്ടുള്ളതായാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം ഇവരുമായി സൗഹൃദത്തിലാകുകയും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം കടക്കുകയുമാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇരവിപുരം എസ്‌ഐമാരായ അനീഷ്, ബിനോദ് കുമാര്‍, ദീപു, ജിഎസ്‌ഐ സന്തോഷ്, എഎസ്‌ഐ ഷിബുപീറ്റര്‍, ഗ്രേഡ് എഎസ്‌ഐ രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...