തിരുവനന്തപുരം: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ജൂണില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നേക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
എന്നാല്‍ ക്ലാസുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രമായിരിക്കും ഉണ്ടാവുക. പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാധ്യത. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരെ തന്നെ എല്ലാം ക്ലാസുകള്‍ക്കും തുടങ്ങാനാണ് സാധ്യത.