തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി വിജ​യ​ത്തി​ന്റെ​താ​കു​മെ​ന്ന് തൃശ്ശൂര്‍ ജി​ല്ല കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി വിജ​യ​ത്തി​ന്റെ​താ​കു​മെ​ന്ന് ജി​ല്ല കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ 13ല്‍ ​ഒ​ന്‍പ​തി​ട​ത്ത്​ യു.​ഡി.​എ​ഫ് ജ​യി​ക്കു​മെ​ന്നും മ​ന്ത്രി​ മ​ണ്ഡ​ല​വും ഇ​ട​ത് ചെ​ങ്കോ​ട്ട​യും ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു.

വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ജി​ല്ല നേ​തൃ​ത്വ​ത്തി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. 2006ല്‍ ​ബാ​ബു പാ​ലി​ശേ​രി​യി​ലൂ​ടെ ഇ​ട​ത് കോ​ട്ട​യാ​ക്കി മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ ര​ണ്ടാം ത​വ​ണ​യാ​യി മ​ത്സ​രി​ക്കു​ന്ന കു​ന്നം​കു​ള​വും രൂ​പ​വ​ത്കൃ​ത കാ​ലം മു​ത​ല്‍ ചു​വ​പ്പ​ണി​ഞ്ഞ കൈ​പ്പ​മം​ഗ​ല​വും കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് അ​ട്ടി​മ​റി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ന്നം​കു​ള​ത്തും ക​യ്​​പ​മം​ഗ​ല​ത്തും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന​തു​ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ര​ണ്ടി​ട​ത്തും പ്ര​ബ​ല​രാ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടാ​ന്‍ അ​ത്ര​ത​ന്നെ മ​ണ്ഡ​ല​ത്തി​ല്‍ സ്വാ​ധീ​ന​മു​ള്ള​വ​രെ ഉ​പ​യോ​ഗി​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വു​ന്ന ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​ത്ത​തും അ​നു​കൂ​ല​മാ​യി കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്നു.

ഒ​ന്‍പ​ത്​ സീ​റ്റ്​ നേ​ടാ​നാ​വു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ്  എം.​പി. വി​ന്‍​സെന്റ്  പ​റ​ഞ്ഞു. അ​ഞ്ച് മു​ത​ല്‍ ഒ​ന്‍പ​ത് വ​രെ സീറ്റുകളാണ് കോ​ണ്‍​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ജ​യ​പ​രാ​ജ​യം സം​സ്ഥാ​ന​ത്തെ ഭ​ര​ണം നി​ര്‍​ണ​യി​ക്കു​ന്ന ഘ​ട​കം കൂ​ടി​യാ​ണ്. ജി​ല്ല​യി​ല്‍ യു.​ഡി.​എ​ഫി​ന് അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റ് ല​ഭി​ച്ചാ​ല്‍ യു.​ഡി.​എ​ഫ് കേ​ര​ളം ഭ​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...