സ്‌കൂൾ ഏകീകരണം ; അധ്യാപകരെ അണിനിരത്തി സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂൾ ഏകീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. അധ്യാപകരെ അണിനിരത്തി സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആണ് തീരുമാനം. അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്നാണ് ആവശ്യം. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനായി നിയോഗിച്ച കോർ കമ്മിറ്റി തയ്യാറാക്കിയ കരടിലാണ് സ്‌കൂൾ ഏകീകരണം സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ഈ കരട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചപ്പോൾ തന്നെ ഏകീകരണതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഏകീകരണം നടപ്പിലായാൽ ഇപ്പോഴുള്ളത് പോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല.

പകരം എട്ട് മുതൽ 12 വരെ ക്ലാസുകൾ ഒന്നിച്ച് സെക്കൻഡറി എന്ന തലത്തിലേക്കു മാറും. കൂടാതെ അധ്യാപകരുടെ വിന്ന്യാസത്തിലും മാറ്റമുണ്ടാകും. പുതിയ അക്കാദമിക് വർഷം എത്തുമ്പോൾ ഏകീകരണ വിഷയം കൂടുതൽ വിവാദമാക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ പ്രതിപക്ഷനേതാവിന്റെ വസതിയിൽ അധ്യാപക സംഘടനകളുടെ യോഗം ചേർന്നിരുന്നു. ഏകീകരണം ഉണ്ടായാൽ അത് സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...