Wednesday, April 9, 2025 9:26 am

63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു ; ഇത് കേരളത്തിന്റെ അതിജീവനത്തിന്റെ ആഘോഷവേദിയെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേർക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല ജിഎച്ച്എസിലെ വിദ്യാർത്ഥികൾ ഉദ്ഘാടന വേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശത്തിലെ മുഴുവൻ കൗമാര പ്രതീക്ഷകളും വർഷത്തിലൊരിക്കൽ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവൻ സർഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദർശലോകവുമാണ് ഇവിടങ്ങളിൽ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം ടി വാസുദേവാൻ നായരുടെ കലാസൃഷ്ടികൾക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്ന വേദിയാണ് സ്‌കൂൾ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉൾക്കൊണ്ടുവേണം ഈ കലോത്സവങ്ങളിൽ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി മൽസരാർഥികളെ ഓർമിപ്പിച്ചു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന ബോധ്യത്തോടെ വേണം കുട്ടികൾ മേളയിൽ പങ്കെടുക്കാൻ. ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാൾ വലിയ നേട്ടമെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങൾക്കും വഴിവെച്ചിട്ടുള്ളത്. ഉത്സവങ്ങൾ കൗമാരക്കാരുടേയും യുവജനങ്ങളുടേതുമാകുമ്പോൾ അതിന് കൂടുതൽ ഓജസ്സും ഊർജസ്വലതയും കൈവരുന്നു.

പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സർവ്വതല സ്പർശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യമായ ഘടകമാണ് കലാസാഹിത്യ പ്രവർത്തനങ്ങളും അതിന്റെ മൂർത്തീഭാവമായ ഇത്തരം മേളകളും. ഫ്യൂഡൽ വ്യവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങൾ നടന്നു. അതിൽ മനസ്സുമടുത്ത് കലാപ്രവർത്തനം നിർത്തിയില്ല ആ കലാകാരന്മാർ. പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാൻ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവർ ആർജിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂൾ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഈ വിഷയം ഗൗരവമായി കലാകേരളം ചർച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിനു മുതൽക്കൂട്ടാക്കാനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തേണ്ടതുണ്ട്. സർക്കാർ അക്കാര്യത്തിൽ ശ്രദ്ധ വെക്കും എന്നു മുഖ്യമന്ത്രി അറിയിച്ചു. കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും വേദിയായി കലോത്സവത്തെ മാറ്റാതെ കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാൻ എല്ലാവരും ശ്രമിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, എ.കെ.ശശീന്ദ്രൻ, വീണാ ജോർജ്, മേയർ ആര്യാ രാജേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ആന്റണി രാജു, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും

0
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ​ബുധനാഴ്ച ഇന്ത്യയിൽ എത്തിച്ചേക്കും....

ഉപ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലമ്പൂരിൽ ഇന്ന് സർവകക്ഷി യോഗം

0
മലപ്പുറം: ഉപ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നിലമ്പൂരിൽ ഇന്ന് സംസ്ഥാന മുഖ്യ...

‘സിനിമ ഷൂട്ടിങ്ങിന് മാത്രം’ എന്ന് എഴുതിയ 500 രൂപയുടെ വ്യാജ കറൻസി നോട്ടുകൾ കണ്ടെടുത്തു

0
മംഗളൂരു : ഉത്തര കന്നട ദണ്ഡേലിയിലെ വീട്ടിൽ നിന്ന് ‘സിനിമ ഷൂട്ടിങ്ങിന്...

നിരവധി വാഹന മോഷണക്കേസിലെ പ്രതികൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നിരവധി വാഹന മോഷണക്കേസിലെ പ്രതികൾ പിടിയിൽ. ആറ്...