തിരുവനന്തപുരം : സർക്കാരിന് കീഴിൽ ഏറ്റവും ഭംഗിയായി അല്ലെങ്കിൽ ഒരു മുടക്കവും കൂടാതെ നടന്നിരുന്ന പദ്ധതിയായിരുന്നു സർക്കാർ സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണം. വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധവും പോഷക സമൃദ്ധവുമായ ആഹാരങ്ങൾ നൽകി വരുന്ന ഒരു പദ്ധതിയാണിത്. സ്കൂളുകളിൽ വിതരണം ചെയ്തിരുന്ന അരിയുടെ നിലവാരത്തെക്കുറിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്ന കാലത്തായിരുന്നു വിഭവസമൃദ്ധമായ വിഭവങ്ങൾ കുട്ടികൾക്ക് നൽകിക്കൊണ്ട് സർക്കാർ ഏവരുടെയും കൈയടി നേടിയത്. ഉച്ചക്കഞ്ഞി വിതരണം ഭംഗിയായി മുന്നേറുമ്പോഴായിരുന്നു പ്രഭാത ഭക്ഷണം കഴിക്കാത്ത കുട്ടികൾ സ്കൂൾ ആസംബ്ലികളിൽ തലകറങ്ങി വീഴുന്നത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സ്കൂളുകളിൽ പ്രഭാത ഭക്ഷണത്തിനുള്ള പദ്ധതി കൊണ്ടുവന്നു. എന്നാൽ ഏതൊരു പദ്ധതിയും കൊട്ടും പാട്ടുമായി ആരംഭിച്ച് പാതി വഴിയിൽ ഉപേക്ഷിക്കുന്ന സർക്കാർ പതിവ് ഇവിടെയും മുടങ്ങിയില്ല. സ്കൂളുകളിൽ ഭക്ഷണം പാകം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവക്ക് മുടക്കം വന്നപ്പോൾ ഇവർ റോഡുകളില്‍ ഇറങ്ങി അടുപ്പു കൂട്ടി സമരം ചെയ്തു. സമരം ശക്തമായപ്പോൾ സർക്കാർ ഇടപെട്ട് പ്രതിസന്ധികൾ പരിഹരിക്കാമെന്ന് ഉറപ്പു നൽകി. എന്നാൽ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. ഇതോടെ ഉച്ചഭക്ഷണ പദ്ധതി അദ്ധ്യാപകർക്കും ഒരു തലവേദനയായിരിക്കുകയാണ്. പ്രധാനാദ്ധ്യാപകർ നിലവിൽ കടക്കണിയിലാണ്. 150 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു കുട്ടിക്ക് 8 രൂപ വീതവും 500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു കുട്ടിക്ക് 7 രൂപ വീതവും എന്നാണ് കണക്ക്. എന്നാൽ ഉപ്പു മുതൽ പച്ചക്കറി വരെയുള്ള സാധനങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിൽ ഈ തുക ഒന്നിനും തികയില്ല. കൂടാതെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുമുണ്ട്.
ഇപ്പോഴും 2016 ൽ നടപ്പാക്കിയിരുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത് എന്ന ആക്ഷേപവും ഉണ്ട്. കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവ കണ്ടെത്തുന്നതിനായി സ്വന്തം സ്വര്‍ണ്ണാഭരണങ്ങൾപോലും പണയം വെച്ചാണ് അധ്യാപകര്‍ പണം കണ്ടെത്തുന്നത്. പദ്ധതി തുടങ്ങിവെച്ചശേഷം ഇതിന്റെ ബാധ്യതകള്‍ എല്ലാം അധ്യാപകരുടെ ചുമലിൽ നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ അദ്ധ്യാപർ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. കൂടാതെ അധ്യാപകർ സമർപ്പിച്ച ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉച്ചഭക്ഷണ സമിതിയും ഇടപെട്ട് ഈ കാര്യത്തിൽ ഉടൻ ഒരു പരിഹാരം വേണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033