കെ.സുധാകരന്റെ അറസ്റ്റ് ; പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും പ്രതിപക്ഷ നേതാക്കളേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ ജനധിപത്യത്തിന് അപമാനമാണെന്ന് കെ.എസ്.എസ്.പി.എ. സംസ്ഥാന സെക്രട്ടറി എസ്.മധുസുദനന്‍ പിള്ള. കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ചേര്‍ന്ന കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആറന്‍മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും, മയക്ക് മരുന്ന് വില്പനയും, അക്രമവും, ബലാത്സംഗവും, കൊലപാതകവും, അഴിമതിയും, കള്ളക്കടത്തും, സ്വജനപക്ഷപാതവും, വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവും വര്‍ദ്ധിക്കുമ്പോള്‍ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അതിക്രൂരന്‍മാരായ ഏകാധിപതികളായ ഭരണാധികാരികളുടെ ലക്ഷണമാന്നെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എസ്.പി.എ.ആറന്‍മുള നിയോജക മണ്ഡലം കമ്മിറ്റി കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ ശക്തിയായി പ്രതിഷേധിച്ചു. പ്രസിഡന്റ് എം .പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.എ.മീരാപിള്ള, കെ.ജി.റെജി, കെ.ഹാഷിം, വരദരാജന്‍ പി.എന്‍., ഏബ്രഹാം മാത്യു, ആര്‍.നാഷത് ലാല്‍, എം.വി.കോശി, സന്തോഷ് റ്റി. അലക്‌സാണ്ടര്‍, ഗിവര്‍ഗീസ് പി. എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...