സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; സമരം അവസാനിപ്പിക്കില്ലെന്ന് കെ.പി.സി.ടി.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിഷയത്തിലെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.സി.ടി.എ. കുടിശ്ശിക നൽകിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും കെ.പി.സി.ടി.എ അറിയിച്ചു. 2016ൽ അനുവദിച്ച തുകയാണ് ഇപ്പോഴും തുടർന്ന് പോകുന്നത്. തുകയിൽ കാലോചിതമായ വർദ്ധനവ് വരുത്തണം. മൂന്നിരട്ടിയിലധികം തുകയാണ് സാധനങ്ങൾക്ക് വർദ്ധിച്ചതെന്നും അടിയന്തരമായി സർക്കാർ പരിഹാരം ഉണ്ടാക്കണമെന്നും അധ്യാപക സംഘടനയായ കെ.പി.സി.ടി.എ പറഞ്ഞു. അതുവരെയും സമരവുമായും നിയമ നടപടിയുമായും മുന്നോട്ടു പോകും.

വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ മാറ്റമില്ല കെ.പി.സി.ടി.എ അറിയിച്ചു. കഴിഞ്ഞ ദിവസം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...