പത്തനംതിട്ട : കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സ് നടത്തുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മാപ്പിള മ്യൂസിക് (2 വർഷം), ഒപ്പന, കോൽക്കളി, ദഫ്, അറബന (1 വർഷം) എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. 10 വയസു മുതൽ 25 വയസുവരെയാണ് പ്രായപരിധി. നിശ്ചിത ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷകൾ ജൂലൈ 31ന് മുമ്പ് ഡയറക്ടർ, സ്കൂൾ ഓഫ് മാപ്പിള ആർട്സ്, മില്ലത്ത് പബ്ലിക് ലൈബ്രറി, കുലശേഖരപതി, പത്തനംതിട്ട – 689645 എന്ന വിലാസത്തിൽ ലഭിക്കണം. കോഴ്സിൻ്റെ വിശദവിവരങ്ങൾ, സിലബസ്, അപേക്ഷാഫോറം എന്നിവ അക്കാദമിയുടെ വെബ്സൈറ്റ് mappilakalaacademy.org നിന്നും ലഭിക്കുന്നതാണ്. ഫോൺ: 9446252002, 9447562194
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.