ന്യൂഡല്‍ഹി : രാജ്യത്തെ സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഒമ്പത്, പന്ത്രണ്ട് ക്ലാസുകളില്‍ അദ്ധ്യയനം ഭാഗികമായി പുനരാരംഭിക്കാന്‍ അധ്യാപകരില്‍ നിന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം തേടി. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദീകരിച്ചിട്ടുണ്ട്. മുഖാവരണം, ശാരീരിക അകലം പാലിക്കല്‍ എന്നിങ്ങനെ നിര്‍ബന്ധമായും പാലിക്കണം. ആറടി ദൂരം നിലനിര്‍ത്തണം, ആരോഗ്യസേതു ആപ് ഉപയോഗിക്കണം എന്നിങ്ങനെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമുണ്ട്. എങ്കിലും ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.