Monday, July 1, 2024 7:54 am

വിദ്യാലയങ്ങള്‍ തുറക്കുന്നു ; അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കുന്നതിന് മുന്നോടിയായുള്ള അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വീഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈം ടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

മാർഗരേഖയിലെ നിർദ്ദേശങ്ങൾ;

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവര്‍ഷം കുട്ടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ പുതിയരീതികള്‍ പരിചയപ്പെട്ടു. ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളില്‍ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തില്‍ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

2. പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാകുക;

നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക. വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക. പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം. അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗപ്പെടുത്താം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.

3. പാഠാസൂത്രണം സമഗ്രമാക്കുക;

ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം. എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരിശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക. നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ

4. ടൈംടേബിൾ തയ്യാറാക്കുമ്പോൾ;

ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക.

5. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക;

കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർധിപ്പിക്കും. സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നൽകുക. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.

6. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക

നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം. കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം

7. സ്കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക;

സ്കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക. കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക. കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ഭാരവാഹികളെ തെരഞ്ഞെടുത്തു

0
തലവടി: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന...

അഭിഭാഷകയ്ക്കെതിരായ പീഢനശ്രമം ; പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ

0
കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ് ; 19 കിലോ സിലിണ്ടറിന് കുറഞ്ഞത്...

0
ന്യൂ ഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ...

സിം കാര്‍ഡ് മാറ്റുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ; പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തിയ...