റാന്നി താലൂക്ക് ആശുപത്രി രോഗീ സൗഹൃദ ആശുപത്രിയാക്കുന്നതിന് 93 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് ആശുപത്രി രോഗീ സൗഹൃദ ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 93 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍.എച്ച്.എം മുഖേന ഒ.പി വിഭാഗത്തിന്റെ നവീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒ.പി കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രൈമറി സെക്കന്‍ഡറി വിഭാഗത്തിലായി രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മ്മിക്കും.

ഒ.പി വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ പരിശോധനയ്ക്ക് സ്വകാര്യത ഉറപ്പാക്കും. പുതിയ ലാബും ഫാര്‍മസി സൗകര്യവും ഏര്‍പ്പെടുത്തുന്നതിന് പുറമേ ഇവിടെ എത്തുന്നവര്‍ക്ക് പ്രത്യേക കാത്തിരിപ്പ് കേന്ദ്രവും സജ്ജീകരിക്കും. രോഗികളോടൊപ്പം എത്തുന്ന കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കുന്നതിന് കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരിക്കും. ഒ.പി യില്‍ എത്തുന്ന രോഗികള്‍ക്കായി പുതിയ ടോയലറ്റ് ബ്ലോക്ക് നിര്‍മ്മിക്കും. ഇതോടൊപ്പം ഒ.പി വിഭാഗം പെയിന്റ് ചെയ്ത് മനോഹരമാക്കും. കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....