Sunday, April 13, 2025 11:13 pm

സ്‌കൂൾ തുറക്കൽ കരുതലോടെ ; ആരോഗ്യവകുപ്പ്‌ ഒപ്പമുണ്ട്‌ – മന്ത്രി വീണാ ജോർജ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂൾ തുറക്കുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ‐സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. ഇടവേളയ്‌ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു. ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്‌താണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്‌മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകുമെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് യാത്രികരുടെ അതിക്രമം

0
പുതുക്കാട്: പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് യാത്രികരുടെ അതിക്രമം. ടോള്‍പ്ലാസയിലെത്തിയ കാര്‍,...

ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന് കൊല്ലത്ത് യുവാക്കൾക്ക് നേരെ കയ്യേറ്റം

0
കൊല്ലം : ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന് കൊല്ലത്ത് യുവാക്കൾക്ക് നേരെ കയ്യേറ്റം....

വടക്കഞ്ചേരിയില്‍ വിഷു തിരക്കില്‍ ബാഗ് മോഷണം

0
പാലക്കാട്: വടക്കഞ്ചേരിയില്‍ വിഷു തിരക്കില്‍ ബാഗ് മോഷണം. ശനിയാഴ്ച വിവാഹം നടക്കാനിരുന്ന...

കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

0
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക്...