ചെന്നൈ : തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ റിമാന്‍ഡില്‍. ചിദംബരം നന്ദനാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ സുബ്രഹ്മണ്യനാണ് റിമാന്‍ഡിലായത്. വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകള്‍ കൊണ്ട് വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.