കുഞ്ഞിനെ തട്ടികൊണ്ടു പോയതായി സിപിഎം നേതാവിന്റെ മകളുടെ പരാതി ; കണ്ണടച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അച്ഛന്‍ മകളെ തട്ടികൊണ്ടു പോയതായി സിപിഎം നേതാവിന്റെ മകളുടെ പരാതി. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂര്‍ക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.

തലസ്ഥാനത്ത് കമ്യൂണിസ്റ്റ് കുടുംബത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഞെട്ടിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവ്. അതുകൊണ്ട് തന്നെ പോലീസിനും അനക്കമില്ല. പേരൂര്‍ക്കട പോലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിനെത്തിയപ്പോള്‍ നേതാവിന്റെ കൊച്ചുമക്കളെ രക്ഷിക്കാന്‍ ഓടിയെത്തി രാഷ്ട്രീയ നാടകം കളിച്ചവര്‍ക്ക് ഈ അമ്മയുടെ കണ്ണീര് ചുവപ്പു കൊടി കൊണ്ട് മറച്ചു പിടിക്കുകയാണ്.

കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണ് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ആവശ്യപ്പെടുന്നു.

അച്ഛനെതിരെ ഗുരുതര ആരോപണമാണ് അനുപമ ഉന്നയിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അച്ഛന്‍ തട്ടിക്കൊണ്ടു പോയി. സിസേറിയന്‍ കഴിഞ്ഞ് കിടക്കുമ്പോള്‍ എതിര്‍ത്തു. എന്നാല്‍ ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ വലിയ ഇടപെടല്‍ കഴിഞ്ഞില്ല. കുട്ടിയെ പിന്നീട് കാണിച്ചു തരാമെന്ന് അമ്മ പറഞ്ഞു. സഹോദരിയുടെ വിവാഹം കഴിയും വരെ മാറ്റി നിര്‍ത്താം എന്നാണ് അമ്മ പറഞ്ഞത്. പിന്നീടൊരിക്കലും കുട്ടിയെ കണ്ടില്ലെന്നും അനുപമ പറയുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. അജിത്ത് ദളിത് ക്രിസ്ത്യന്‍ ആയതുകൊണ്ടും അനുപമയുടെ കുടുംബത്തിന്റെ പദവിക്ക് യോജിക്കില്ല എന്നതുകൊണ്ടും വിവാഹിതന്‍ ആയതുകൊണ്ടും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു.  വിവാഹത്തെ അച്ഛനും അമ്മയും എതിര്‍ക്കുന്നതിനിടെയില്‍ അനുപമ ഗര്‍ഭിണിയായി.

വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പോലീസില്‍ നല്‍കി. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും സിപിഎം നേതാക്കള്‍ക്കും എല്ലാം പരാതി നല്‍കി. പ്രസവിച്ച് ഒരുവര്‍ഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല. അച്ഛനും അമ്മയും വ്യക്തമായ മറുപടിയും നല്‍കുന്നില്ല.

അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അങ്ങനെ കുട്ടിയെ നിയമപരമായി കൈമാറാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. പറ്റില്ലെന്നാണ് ലഭിക്കുന്ന മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...