മുംബൈ: ലിഫ്റ്റിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ ചിന്‍ചോലി ബുന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ അധ്യാപികയാണ് മരിച്ചത്. ജെനല്‍ ഫെര്‍ണാണ്ടസ്(26) ആണ് മരിച്ചത്. ആറാംനിലയിലെ സ്റ്റാഫ്റൂമിലേക്ക് രണ്ടാംനിലയില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. ലിഫ്റ്റിലേക്ക് ജെനല്‍ ഫെര്‍ണാണ്ടസ് കയറുന്നതിനിടെ ഡോര്‍ അടയുകയായിരുന്നുവെന്ന്മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ താക്കൂര്‍ പറഞ്ഞു. അധ്യാപകയെ സഹായിക്കാന്‍ സ്കൂള്‍ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തില്‍ പിന്നില്‍ മറ്റുകാരണങ്ങളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ലിഫ്റ്റിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു
RECENT NEWS
Advertisment