ലിഫ്റ്റിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലിഫ്റ്റിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മുംബൈയിലെ ചിന്‍ചോലി ബുന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ അധ്യാപികയാണ് മരിച്ചത്. ജെനല്‍ ഫെര്‍ണാണ്ടസ്(26) ആണ് മരിച്ചത്. ആറാംനിലയിലെ സ്റ്റാഫ്റൂമിലേക്ക് രണ്ടാംനിലയില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. ലിഫ്റ്റിലേക്ക് ജെനല്‍ ഫെര്‍ണാണ്ടസ് കയറുന്നതിനിടെ ഡോര്‍ അടയുകയായിരുന്നുവെന്ന്മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ താക്കൂര്‍ പറഞ്ഞു. അധ്യാപകയെ സഹായിക്കാന്‍ സ്കൂള്‍ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തില്‍ പിന്നില്‍ മറ്റുകാരണങ്ങ​ളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...