ഹഗ്ലി : സഹപ്രവര്‍ത്തകയോടുള്ള വഴക്കിനെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് അധ്യാപകന്‍. ഹഗ്ലി ഗ്രാമത്തിലെ ആദര്‍ശ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മര്‍ദിച്ച് അവശനാക്കി ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ടത്. പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മുത്തപ്പ നിലവില്‍ ഒളിവിലാണ്.
സഹപ്രവര്‍ത്തകയോടുള്ള ദേഷ്യമാണ് ഈ അധ്യാപികയുടെ മകന്‍ കൂടിയായ കുട്ടിയോട് തീര്‍ത്തത്. കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകന്‍ കുട്ടിയെ ആദ്യം മണ്‍കോരികൊണ്ട് അടിക്കുകയും തുടര്‍ന്ന് കെട്ടിടത്തിന്‍റെ താഴേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് ആരോപണം. ഗീതയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന പ്രതി ഇവരെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. മര്‍ദനത്തില്‍ പരിക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.