റാന്നി : നിർമ്മാണം പൂർത്തിയാക്കിയ സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എം എൽ എ അറിയിച്ചു. വ്യാഴാഴ്ച പകൽ 11ന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ശിലാഫലകം അനാശ്ചാദനം ചെയ്യും.
റാന്നി പഞ്ചായത്തിലെ പുതുശ്ശേരിമല ഗവ യു പി സ്കൂൾ (40 ലക്ഷം രൂപ) അയിരൂർ പഞ്ചായത്തിലെ ഗവ എൽ പി സ്കൂൾ ( 1 കോടി രൂപ) എന്നിവയ്ക്കാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനകർമ്മം അഡ്വ പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കും