ഛണ്ഡിഗഡ്: ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. സെപ്റ്റംബര്‍ ആറ് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 23 വരെയായിരുന്നു നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ടാഴ്ച കൂടി നീട്ടിയത്. മാസ്‌ക് ധരിക്കാത്ത ആളുകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാനോ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. റെസ്റ്റോറന്റുകള്‍, ബാറുകള്‍, ജിമ്മുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറന്നുപ്രവര്‍ത്തിക്കാം. കടകള്‍ക്കും മാളുകള്‍ക്കും സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കാം.