സ്‌കൂള്‍ തുറക്കല്‍ : 17-ന് നടക്കുന്ന ഉന്നതതലയോഗത്തില്‍ തീരുമാനമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 17-ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസസെക്രട്ടറി എ. ഷാജഹാൻ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.

നിലവിൽ 10, 12 ക്ലാസുകളിലെ അധ്യാപകരിൽ പകുതിപ്പേർവീതം 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതടക്കമുള്ള ചുമതലകൾ നിർവഹിക്കാനാണിത്. അടുത്തമാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂൾതുറക്കുന്നതനുസരിച്ച് പ്രാക്ടിക്കൽ ക്ലാസുകളും റിവിഷൻ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്.

മറ്റുക്ലാസുകൾ ആരംഭിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെങ്കിലും യോഗത്തിൽ ചർച്ചചെയ്തേക്കും. എസ്.സി.ഇ.ആർ.ടി.യുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് നിർദേശം. ജനുവരി ആദ്യം സ്കൂൾ തുറക്കാനാകുമെന്നും പൊതുപരീക്ഷ യഥാസമയം നടത്താനാകുമെന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചിട്ടുള്ളത്. തദ്ദേശതിരഞ്ഞെടുപ്പിനുശേഷമുള്ള കോവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...