ഡൽഹി: കുട്ടികൾക്കായി സ്കൂളുകൾ പണിയുകയും ജനങ്ങൾക്ക് ശരിയായ വൈദ്യസഹായം ലഭ്യമാക്കുകയും ദേശീയ തലസ്ഥാനത്തെ എല്ലാ താമസക്കാർക്കും വൈദ്യുതി തടസമില്ലാതെ സൗജന്യമായി നൽകുകയും ചെയ്തതിനാലാണ് തന്നെ ജയിലിലേക്ക് അയച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
മോദി എന്തിനാണ് എന്നെ ജയിലിലേക്ക് അയച്ചത്?. എന്റെ തെറ്റ് എന്താണ്?. ഞാൻ സ്കൂളുകൾ നിർമിച്ചതാണ് എന്റെ തെറ്റ്, നിങ്ങളുടെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കാതിരുന്നപ്പോൾ, നിങ്ങളുടെ കുട്ടികൾക്ക് ഞാൻ നല്ല സ്കൂളുകൾ നൽകി. ഇതാണ് എന്റെ തെറ്റാണ്. നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ നിങ്ങൾ സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചിലവഴിച്ചു. അതിനാൽ ഞാൻ നിങ്ങൾക്ക് ശരിയായ വൈദ്യസഹായം ലഭ്യമാക്കി. ഇതാണ് ഞാൻ ചെയ്ത തെറ്റ്.- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഡൽഹിയിലെ മോത്തി നഗർ ഏരിയയിൽ റോഡ്ഷോ നടത്തുന്നതിനിടെ അരവിന്ദ് കെജരിവാൾ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.