കോഴിക്കോട്: ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികളാകും. ആശുപത്രി സൂപ്രണ്ടിനെ ഒഴിവാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നായിയിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇത് പരിശോധിച്ച ജില്ലാ മെഡിക്കല്‍ ബോര്‍ഡ് പോലീസ് റിപ്പോര്‍ട്ട് തള്ളി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം പരിഗണിക്കാതെ കേസുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സര്‍ജറിക്ക് നേതൃത്വം ഡോക്ടര്‍ അടക്കം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികളാകും. ഇവരെ പ്രതികളാക്കി അടുത്ത ദിവസം പോലീസ് കോടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.