വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളജിന്റേതെന്ന റിപ്പോര്‍ട്ട് തള്ളിയ സംഭവം: അപ്പീല്‍ നല്‍കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് പോലീസ് അപ്പീല്‍ നല്‍കി. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന പോലീസ് റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് മുന്‍പ് തള്ളിയിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയായിരുന്നു. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പോലീസ് റിപ്പോര്‍ട്ടിനോട് വിയോജിച്ചത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍ പറയുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഹര്‍ഷിനയും ഹര്‍ഷിനയ്ക്ക് നീതി തേടിയുള്ള സമരസമിതിയുടെ അംഗങ്ങളും നടത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...