ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ വീണ്ടും ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈക്കോടതി വിധി മറികടക്കാൻ സ്കോൾ കേരളയിൽ ഭേദഗതികളോടെ നിയമന ഉത്തരവ് പുറത്തിറക്കി. കോടതി അനുമതിയോടെ 54 പേരെ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരപ്പെടുത്തിയ നടപടി പിൻവലിക്കുമോ എന്ന് സർക്കാറിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി അനുമതി ഇല്ലാതെ സ്കോൾ കേരളയിൽ ആരെയും സ്ഥിരപെടുത്തരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് സി.പി.എം ബന്ധമുള്ള 54 പേരെ സ്ഥിരപെടുത്തിയത്. സർക്കാർ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്ഥിരപെടുത്തിയ നടപടി പിൻവലിക്കുമോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാറിനോട് ചോദിച്ചിരുന്നു. ബുധനാഴ്ച്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ജീവനക്കാരെ സ്ഥിരപെടുത്തിയ നിയമന നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. പകരം സ്ഥിരപ്പെടുത്താൻ സമർപ്പിച്ച സ്കീം അംഗീകരിക്കുന്നതായി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി അനുമതിയോടെ സ്ഥിരപെടുത്തൽ നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്. 10 വർഷം തുടർച്ചയായി ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തിയ സംഭവവും സീനിയോരിറ്റി അട്ടിമറിച്ച് സി.പി.എം ബന്ധുക്കൾക്ക് മാത്രം നിയമനം നൽകിയ വാർത്ത വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....