കായംകുളം : കാപ്പിൽ സഹകരണ ബാങ്കിനു സമീപം സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്തവർ റോഡിലേക്കു തെറിച്ചു വീണു. അപകടത്തിൽ പരിക്കേറ്റ അഖിൽ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുൺ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
RECENT NEWS
Advertisment