തിരുവല്ല : ബൈപ്പാസ് റോഡില്‍ താഴ്ന്നുകിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍യാത്രികന്‍ അപകടത്തില്‍പ്പെട്ടു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ജോബിന്‍ എം ജോസഫിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. താഴ്ന്നുകിടന്ന കേബിള്‍ലൈന്‍ കഴുത്തില്‍ കുരുങ്ങിയത്. സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി റോഡിലേക്ക് വീണു. മുഖത്ത് സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍യാത്രികന്‍ അപകടത്തില്‍പ്പെട്ടു
RECENT NEWS
Advertisment