മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും അതോടൊപ്പം പൂക്കോട്, ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും കൂടാതെ മറ്റു സമുദായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പിക്കാവുന്നതാണ്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാരുമാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞടുക്കുന്നത്. പ്രാക്തന ഗോത്ര വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുടെ ആവശ്യമില്ല. നിര്‍ദിഷ്ട മാതൃകയില്‍ ഉണ്ടാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതി, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ പതിച്ച്‌ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.

പട്ടികജാതി വിഭാഗക്കാര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റു സമുദായത്തിലുള്ളവരും കാഞ്ഞിരപ്പള്ളി ഐ റ്റി ഡി പി ഓഫീസിലോ, വൈക്കം, പുഞ്ചവയല്‍, മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ സമര്‍പിക്കണം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ കാഞ്ഞിരപ്പള്ളി ഐ റ്റി ഡി പി ഓഫീസ്, മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകള്‍, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. മാര്‍ച്ച്‌ 12നാണ് പ്രവേശന പരീക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...