ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റില്‍. സംഘര്‍ഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
അതേസമയം പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരി പുത്രന് നവീന്‍ മതവിദ്വേഷം വളര്‍ത്തുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കലാപമായി മാറിയത്. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണന്നും താനല്ല പോസ്റ്റ് പങ്കുവെച്ചതെന്നും ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരി പുത്രന് സംഭവത്തില്‍ പ്രതികരിച്ചു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.