പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എസ് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് ദാരുണമായ യുവതിയുടെ മരണം.
പി.ആര്‍ വർക്കിലൂടെയും പരസ്യങ്ങളിലൂടെയും നമ്പർവൺ ആരോഗ്യ കേരളം എന്ന് അവകാശപ്പെട്ട ആരോഗ്യമേഖല തകർന്നടിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരുജീവന്‍ പൊലിഞ്ഞിട്ടും അല്പം പോലും മനുഷ്യത്വമില്ലാത്ത രീതിയിൽ സംഭവത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് അധ്യക്ഷത വഹിച്ച എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. മണ്ഡലം വൈസ്പ്രസിഡന്‍റ് ഷെറീന ഷെമീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പി എം നാസറുദ്ദീന്‍, ജോയിന്‍റ് സെക്രട്ടറി സെയ്ദ് അലി, ട്രഷറര്‍ ഷാനി സുധീര്‍, കമ്മിറ്റിയംഗം ഷാജീ പി എസ്, പത്തനംതിട്ട മുന്‍സിപ്പല്‍ പ്രസിഡന്‍റ് നിയാസ് കൊന്നമൂട്, സെക്രട്ടറി അബ്ദു സലീം പമ്മം, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.