നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. ഒരു സർക്കാർ ഉദ്യോഗസ്ഥനെ സഹപ്രവർത്തകർക്ക് മുന്നിൽ പരസ്യമായി അപമാനിച്ചതാണ് അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കടന്ന് വന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചത്. എടിഎമ്മിനെ കുറിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതിനുപകരം പരസ്യമായി സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിച്ചതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോ എന്ന് അന്വേഷിക്കണം.

വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. എഡിഎമ്മിനെ കുറിച്ച് സഹപ്രവർത്തകർക്കോ നാട്ടുകാർക്കോ ആക്ഷേപമില്ല. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന സമീപനം കാലങ്ങളായി സിപിഎം തുടരുന്നതാണ്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങള്‍ക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുകയാണ്. തന്റെ പെൺമക്കളെയും ഭാര്യയെയും ഉപേക്ഷിച്ചു മരണത്തിലേക്ക് പോകാൻ എഡിഎമ്മിനെ നിർബന്ധിച്ചത് ആരായാലും അവർ നിയമനടപടി നേരിടണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കി ആത്മഹത്യ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...