റാന്നി: റാന്നിയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷ്റഫ് പേഴുംകാട്ടിലിന് മലയോര മേഖലയിൽ ഹൃദ്യമായ വരവേൽപ്പ്. ളാഹയിൽ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്ത പര്യടനം പൊട്ടംമുഴി, പെരുനാട് , കോളാമല, പേഴുംപാറ, വടശ്ശേരിക്കര, പുതുക്കട , കൂനങ്കര, പുതുശ്ശേരിമല, വൈക്കം, കരിങ്കുറ്റി, ആനത്തടം എന്നിവിടങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി റാന്നി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മഹമ്മദ് അനീഷ്, റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ്, സെക്രട്ടറി നിസാം, അഭിലാഷ് റാന്നി, സുധീർ എന്നിവർ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
മലയോര മേഖലയിൽ ഹൃദ്യമായ വരവേൽപ്പുമായി അഷ്റഫ് പേഴുംകാട്ടിൽ
RECENT NEWS
Advertisment