മലപ്പുറം കോളേജിലെ വിദ്യാർത്ഥികളെ ആക്രമിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : മലപ്പുറം പ്രിയദര്‍ശിനി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി വീശിയ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മേല്‍മുറി സ്വദേശിയായ 35 കാരന്‍ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം.

മലപ്പുറം മേല്‍മുറി പ്രിയദര്‍ശിനി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും മേല്‍മുറി അങ്ങാടിയില്‍ വെച്ച്‌ വാക്ക് തര്‍ക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ ജുനൈദ് കത്തിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വീശിയത്. നടുറോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പോലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...