പത്തനംതിട്ട : എസ്.ഡി.ടി.യു പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്റഫ് പേഴും കാട്ടിലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജലീൽ കരമന , സംസ്ഥാന സമിതിയംഗം നാസർ പുറക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ജില്ലാ ജനറൽസെക്രട്ടറി അൻസാരി കൊന്നമൂട്, എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് , സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ – അഷറഫ് പേഴുംകാട്ടില്‍ (പ്രസിഡന്റ് ), അൻസാരി കൊന്നമൂട് ( ജനറൽ സെക്രട്ടറി), അജികുമാർ പെരുമ്പെട്ടി (ട്രഷറർ ), സി.പി നസിർ (വൈസ് പ്രസിഡന്റ്), ജോ.സെക്രട്ടറിമാർ ഹാരിസ് തിരുവല്ല, അഷറഫ് കുന്നപ്പള്ളി, കമ്മിറ്റി അംഗങ്ങളായി റിയാദ്ലബ്ബ, ഷിഹാബ് പത്തനംതിട്ട, സജീവ് മണ്ണടി എന്നിവരെയും തെരഞ്ഞെടുത്തു.