കുമ്പള: കുമ്പള പെറുവാഡ് തീരത്ത് രൂക്ഷമായ കടൽക്ഷോഭം. നിർത്താതെ പെയ്യുന്ന മഴയിൽ കടലാക്രമണം രൂക്ഷമായതോടെ ഇവിടെ അവശേഷിച്ച 100 മീറ്റർ കടൽ ഭിത്തിയും കടലെടുത്തു. തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന തീരദേശവാസികളുടെ മുറവിളിക്ക് പതിറ്റാണ്ടുകളായിട്ടും പരിഹാരമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കുമ്പളയിലെ തീരമേഖലയിൽ ചെറിയ കരിങ്കല്ലുകൾ കൊണ്ട് പാകിയ സംരക്ഷണ ഭിത്തികൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല. അശാസ്ത്രീയമായ നിർമാണം മൂലം കോടികളാണ് അധികൃതർ വർഷം തോറും കടലിൽകൊണ്ടിട്ട് കളഞ്ഞത്. ഇതിൽ പെറുവാട് കടപ്പുറത്ത് അവശേഷിച്ച 100 മീറ്റർ കടൽ ഭിത്തിയും രൂക്ഷമായ കടലാക്രമണത്തിൽ കടലെടുത്തതോടെ തീരദേശം സംരക്ഷണ സംവിധാനം ഇല്ലാതെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി.
പെറുവാഡ് കടപ്പുറത്തിന് പുറമെ നാങ്കി, ഗാന്ധിനഗർ എന്നിവിടങ്ങളിലും രൂക്ഷമായ കടൽക്ഷോഭമുണ്ട്. കഴിഞ്ഞവർഷം ഇവിടെ സ്വകാര്യ റിസോർട്ടുകൾ ഭാഗികമായി കടലെടുത്തിരുന്നു. അതിനിടെ തീരദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച കടൽ ഭിത്തിക്കായുള്ള ചെറിയ കരിങ്കല്ലുകൾ കഴിഞ്ഞ രണ്ടുവർഷമായിട്ടും മൊഗ്രാൽ നാങ്കി തീരത്ത് അനാഥമായി കിടക്കുന്നുണ്ട്. തീരസംരക്ഷണത്തിനായി 2023ല്‍ ഇറക്കിയ കല്ലുകളാണിത്. ശക്തമായ കടലാക്രമണം ചെറുക്കാൻ ഈ കല്ലുകൾ പര്യാപ്തമല്ല എന്ന് വാദിച്ച് അന്ന് തീരദേശവാസികൾ കടൽ ഭിത്തി നിർമാണം തടഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്