കു​മ്പ​ള പെ​റു​വാ​ഡ് തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം ; അ​വ​ശേ​ഷി​ച്ച 100 മീ​റ്റ​ർ ക​ട​ൽ ഭി​ത്തി​യും ക​ട​ലെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കു​മ്പ​ള: കു​മ്പ​ള പെ​റു​വാ​ഡ് തീ​ര​ത്ത് രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം. നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വി​ടെ അ​വ​ശേ​ഷി​ച്ച 100 മീ​റ്റ​ർ ക​ട​ൽ ഭി​ത്തി​യും ക​ട​ലെ​ടു​ത്തു. തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ മു​റ​വി​ളി​ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി​ട്ടും പ​രി​ഹാ​ര​മി​ല്ല. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ കു​മ്പ​ള​യി​ലെ തീ​ര​മേ​ഖ​ല​യി​ൽ ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ൾ കൊ​ണ്ട് പാ​കി​യ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ​ക്കൊ​ന്നും നി​ല​നി​ൽ​പ്പു​ണ്ടാ​യി​ട്ടി​ല്ല. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം കോ​ടി​ക​ളാ​ണ് അ​ധി​കൃ​ത​ർ വ​ർ​ഷം തോ​റും ക​ട​ലി​ൽ​കൊ​ണ്ടി​ട്ട് ക​ള​ഞ്ഞ​ത്. ഇ​തി​ൽ പെ​റു​വാ​ട് ക​ട​പ്പു​റ​ത്ത് അ​വ​ശേ​ഷി​ച്ച 100 മീ​റ്റ​ർ ക​ട​ൽ ഭി​ത്തി​യും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ക​ട​ലെ​ടു​ത്ത​തോ​ടെ തീ​ര​ദേ​ശം സം​ര​ക്ഷ​ണ സം​വി​ധാ​നം ഇ​ല്ലാ​തെ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി.

പെ​റുവാ​ഡ് ക​ട​പ്പു​റ​ത്തി​ന് പു​റ​മെ നാ​ങ്കി, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭ​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​വി​ടെ സ്വ​കാ​ര്യ റി​സോ​ർ​ട്ടു​ക​ൾ ഭാ​ഗി​ക​മാ​യി ക​ട​ലെ​ടു​ത്തി​രു​ന്നു. അ​തി​നി​ടെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച ക​ട​ൽ ഭി​ത്തി​ക്കാ​യു​ള്ള ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും മൊ​ഗ്രാ​ൽ നാ​ങ്കി തീ​ര​ത്ത് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു​ണ്ട്. തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി 2023ല്‍ ​ഇ​റ​ക്കി​യ ക​ല്ലു​ക​ളാ​ണി​ത്. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ഈ ​ക​ല്ലു​ക​ൾ പ​ര്യാ​പ്ത​മ​ല്ല എ​ന്ന് വാ​ദി​ച്ച് അ​ന്ന് തീ​ര​ദേ​ശ​വാ​സി​ക​ൾ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണം ത​ട​ഞ്ഞി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...