എറണാകുളം : കടലാക്രമണത്തില്‍ തീരദേശ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ചെല്ലാനം പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. അഴീക്കല്‍, മരക്കടവ്, പുതുപൊന്നാനി തുടങ്ങിയ ഭാഗങ്ങളിലും കടലിനോടു ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി. തീരദേശത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പലരും നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളും കടലാക്രമണ ഭീഷണിയിലാണ്. തിരയടി ഭയന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയേണ്ട ഗതികേടിലാണ് പലരും. കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കടല്‍ ഭിത്തിയില്ലാത്തതും തകര്‍ന്നതുമായ മേഖലകളിലെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/mediapta/videos/682590329136740/