തൃശ്ശൂര്‍ : കരുവന്നൂര്‍ പാലത്തിൽ നിന്ന് കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീക്കായി തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ഈ സ്ത്രീ ആരാണെന്നോ, എന്താണ് പുഴയിലേക്ക് ചാടാനുള്ള കാരണമെന്നോ വ്യക്തമല്ല. പുഴയിൽ വീണ സ്ത്രീയെ കാണാതായി. ദൃക്സാക്ഷികളാണ് വിവരം പോലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. പിന്നാലെ നാട്ടുകാര്‍ തിരച്ചിൽ തുടങ്ങി. ഇരിങ്ങാലക്കുടയിൽ നിന്നും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തെരച്ചിൽ നടത്തുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1