ഋഷികേശിൽ ഗംഗാ നദിയിലെ റിവർ റാഫ്റ്റിങ്ങിനിടെ കാണാതായ കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ ഊർജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിലെ റിവർ റാഫ്റ്റിങ്ങിനിടെ കാണാതായ കോന്നി സ്വദേശി ആകാശ് മോഹ(27)നെ കണ്ടെത്താൻ ഉള്ള തിരച്ചിൽ ഊർജിതമാക്കി. മാങ്കോട് പൂമരുതിക്കുഴി കളരിക്കൽ വീട്ടിൽ മോഹനൻ – ശ്യാമള ദമ്പതികളുടെ മകനാണ് ആകാശ്. ഡൽഹി കേരള ഹൗസ് റസിഡൻഡ് കമ്മീഷണറും നോർക്ക റൂട്ട്സ് ഡൽഹി എൻ ആർ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണ കേന്ദ്രവുമായും പ്രദേശത്തെ മലയാളി സംഘടനാ പ്രതിനിധികളുമായും നിരന്തരം ബന്ധപ്പെട്ട് വരുകയാണ്. ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നത്. ഉത്തരാഖണ്ട് പോലീസിന്റെ സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും റിവർ റാവ്ഫ്റ്റിംഗ് സർവീസ് നടത്തുന്നവരുടെയും നേതൃത്വത്തിൽ ആണ് തിരച്ചിൽ പുരോഗമിക്കുന്നത്. നാല് റാഫ്റ്റിങ്‌ ബോട്ടുകൾ തിരച്ചിൽ നടത്തുന്നുണ്ട്. ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ആകാശ് മോഹൻ 50 പേര് അടങ്ങുന്ന സംഘത്തിന് ഒപ്പമാണ് വിനോദ യാത്രക്ക് ഋഷികേശിൽ എത്തിയത്. ഇവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സുരക്ഷിതരാണ്. സംഘത്തിലെ മൂന്ന് മലയാളികൾ ഋഷികേശിൽ തുടരുന്നു.3 5 പേർ ഡൽഹിയിലേക്ക് മടങ്ങി. മറ്റുള്ളവരെ റിസോർട്ടിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ അണ് സംഭവം നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു

0
തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ടിബറ്റിൽ വീണ്ടും...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...