കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുണ്ടന്നൂരിൽ സ്റ്റീൽ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെ പൊലീസ് തിരയുന്നു. മുഖംമൂടി ധരിച്ച് എത്തിയ മൂവർ സംഘം ഉപേക്ഷിച്ച കാർ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി. കേസിൽ പ്രതികളെ സഹായിച്ചവർ അടക്കം അഞ്ചുപേർ കസ്റ്റഡിയിൽ ഉണ്ടെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു. സംഭവത്തിന് പിന്നിലെ ദുരൂഹ സാമ്പത്തിക ഇടപാടും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി കുണ്ടന്നൂരിൽ ദേശീയപാതയ്ക്ക് അരികിൽ തുറന്നു പ്രവർത്തിക്കുന്ന നാഷണൽ സ്റ്റീൽ കമ്പനിയിലാണ് ഇന്നലെ പട്ടാപ്പകൽ മൂവർ സംഘം മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്തത്.

അജ്ഞാത കൊള്ളസംഘം നടത്തിയ കവർച്ചയല്ല ഇതെന്ന് പോലീസ് വ്യക്തമാക്കുന്നു. സ്റ്റീൽ കടയുടെ ഉടമ സുബിനുമായി ചിലർക്കുള്ള ദുരൂഹ സാമ്പത്തിക ഇടപാടാണ് എല്ലാത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുബിനൊപ്പം ആ സമയം കടയിൽ ഉണ്ടായിരുന്ന സജിയെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. സജിയെ സഹായിച്ച വിഷ്ണുവിനെയും പിന്നാലെ പിടികൂടി. ഇന്ന് രാവിലെക്കുള്ളിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മുഖംമൂടി ധരിച്ച് കവർച്ച നടത്തി രക്ഷപ്പെട്ട സംഘത്തിനായി തിരച്ചിൽ തുടരുകയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...