സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല : ലിവിങ് ടുഗെതറിനെതിരെ അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഉപായമെന്ന് നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. സീസണ്‍ അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലിവ്-ഇന്‍ പങ്കാളിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവര്‍ഗ സദാചാരത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹം ഒരു വ്യക്തിയ്ക്ക് നല്‍കുന്ന സുരക്ഷിതത്വവും സാമൂഹ്യമായ അംഗീകാരവും പുരോഗതിയും സുസ്ഥിരതയും ലിവ്-ഇന്‍ ബന്ധങ്ങള്‍ നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. വികസിത രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നയിടങ്ങളിലെ പോലെ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും കാലോചിതമല്ലാതാകുമ്പോഴേ ലിവ്-ഇന്‍ ബന്ധങ്ങള്‍ നോര്‍മലാകൂ എന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് നിരീക്ഷിച്ചു. ഇത്തരം ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വിവാഹമെന്ന സ്ഥാപനത്തെ ഇല്ലാതാക്കുന്നതില്‍ സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പങ്കുണ്ടെന്നും കോടതി പറഞ്ഞു. ലിവ്-ഇന്‍ ബന്ധങ്ങള്‍ പുരോഗമനപരമായിട്ടാണ് പലതിലും കാണിക്കുന്നത്. ഇതിലേക്ക് വളരെ വേഗത്തില്‍ യുവതലമുറ ആകര്‍ഷിക്കപ്പെടുന്നു. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ അജ്ഞരായിരിക്കുമെന്നും കോടതി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...