തിരുവനന്തപുരം : സംസ്ഥാനത്തെ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ സീറ്റുകൾ കൂട്ടാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിരുദ കോഴ്സുകളിൽ 70 സീറ്റ് വരെ കൂട്ടാം. പിജി സയൻസ് കോഴ്സുകളിൽ 25 സീറ്റും പിജി കോമേഴ്സ് കോഴ്സുകളിൽ 30 സീറ്റുകളും കൂട്ടാം. 2020-21 വർഷത്തേക്കാണ് സീറ്റുകൾ വർധിപ്പിക്കുന്നത്. അധിക സീറ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് കോളേജുകളാണ്. കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സീറ്റുകൾ വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ സീറ്റുകൾ വർധിപ്പിക്കുമെന്ന് സർക്കാർ
RECENT NEWS
Advertisment