തിരുവനന്തപുരം : വിവിധ സിനിമ സംഘടനകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ സെക്കന്‍ഡ് ഷോ പ്രദര്‍ശനം അനുവദിച്ചേക്കും. സിനിമ വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രാത്രികാല പ്രദര്‍ശനമാണെന്നിരിക്കെ ഇതുസംബന്ധിച്ച അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയേക്കുമെന്നാണ് സിനിമ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരിയില്‍ 50 ശതമാനം ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കികൊണ്ട് തിയേറ്റുകള്‍ തുറക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ദിവസവും മൂന്ന് പ്രദര്‍ശനം എന്ന നിലയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെയാണ് സിനിമ പ്രദര്‍ശനം അനുവദിക്കുന്നത്.
കുടുംബ പ്രേഷകര്‍ കൂടുതല്‍ എത്തുന്നത് സെക്കന്‍ഡ് ഷോ ആണെന്നിരിക്കെ രാവിലെയുള്ള പ്രദര്‍ശനം ഫാന്‍സ് ഷോകള്‍ക്ക് മാത്രമേ ഗുണകരമാകു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഫിലിം ചേംമ്പറും, ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സ് അസേസിയേഷനും സെക്കന്‍ഷോ പ്രദര്‍ശനം സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ വിനോദനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാതാക്കള്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും സിനിമകളില്‍ നിന്ന് നേട്ടം നേടാന്‍ കഴിയുമെങ്കില്‍ മാത്രമേ അതില്‍ നിന്ന് പ്രയോജനം ലഭിക്കുകയുള്ളു. മാത്രമല്ല, ബിഗ് ബജറ്റ് ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും സെക്കന്‍ഡ് ഷോകള്‍ അനിവാര്യമാണെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി.
മാത്രമല്ല, മുന്‍പ് റിലീസിംഗ് മാറ്റിവച്ച മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് നാലിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് ആലോചന. എന്നാല്‍, മാര്‍ച്ച് 1 മുതല്‍ സെക്കന്‍ഡ് ഷോകള്‍ അനുവദിച്ചില്ലെങ്കില്‍ റിലീസിംഗ് തീയതി വീണ്ടും പുതുക്കി നിശ്ചയിച്ചേക്കും.