രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം വെള്ളിയാഴ്ച

For full experience, Download our mobile application:
Get it on Google Play

നിരണം : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം വെള്ളിയാഴ്ച രണ്ടിന് കടപ്ര ബേത്‌ലഹേം സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കടവുമുതൽ നിരണം സെയ്ന്റ് തോമസ് ഹൈസ്‌കൂൾ കടവുവരെയുള്ള നെട്ടായത്തിൽ നടക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലോത്സവം ഉദ്ഘാടനം ചെയ്യും. ആന്റോ ആൻറണി എം.പി. സമ്മാനദാനം നിർവഹിക്കും. ജലോത്സവത്തിൽ ഇരുപതിൽപരം വള്ളങ്ങൾ പങ്കെടുക്കും. മേൽപ്പാടം, കടവിൽ, പായിപ്പാട് പുത്തൻചുണ്ടൻ എന്നിവർ കന്നിയങ്കത്തിൽ മാറ്റുരയ്ക്കുന്ന ഈ വർഷത്തെ ജലോത്സവം ചരിത്രത്തിൽ ഇടം നേടും.

ആനാരി, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയ ദിവാൻജി, സെയ്ന്റ് ജോർജ്, വീയപുരം, നിരണം, ചെറുതന എന്നീ ചുണ്ടൻവള്ളങ്ങളിൽ കേരളത്തിലെ പ്രമുഖ ടീമുകളായ വി.ബി.സി. കൈനകരി, കുമരകം ടൗൺ ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, യു.ബി.സി. കൈനകരി, പുന്നമട ബോട്ട് ക്ലബ്ബ്, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ്, കൊല്ലം ജീസസ് ബോട്ട് ക്ലബ്ബ്, ചെറുതന ബോട്ട് ക്ലബ്ബ്, നിരണം വില്ലേജ് ബോട്ട് ക്ലബ്ബ് എന്നീ അതികായന്മാർ മത്സരിക്കും. നവജ്യോതി, പുളിക്കത്ര ഷോട്ട്, പഴശ്ശിരാജ, കോട്ടപ്പറമ്പൻ, ആശപുളിക്കക്കളം എന്നീ വെപ്പുവള്ളങ്ങളും ജലറാണി, സെയ്ന്റ് ജോസഫ് തുടങ്ങിയ ഇരുട്ടുകുത്തി വള്ളങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും. നിരണം, കടപ്ര പഞ്ചായത്തുകളിലെ ജലോത്സവ പ്രേമികൾ സംയുക്തമായി ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...