നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യ നിരോധിത പുകയില വില്‍പ്പന

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി നിരോധിത പുകയിലെ ഉത്പ്പന്നങ്ങളുടെ വില്‍പ്പന. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിത പുകയില ഉത്പ്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയ കുറ്റത്തിന് സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി അച്ചൂരാനം വില്ലേജില്‍ വെങ്ങപ്പള്ളി അത്തിമൂല സ്വദേശി എടത്തില്‍ വീട്ടില്‍ സത്താര്‍ (42) എന്നയാളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. ഇയാളില്‍ നിന്നും 200-ഓളം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. കോട്പ ആക്ട് പ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഹാന്‍സ് കടത്തിക്കൊണ്ടുവരുവാന്‍ ഉപയോഗിച്ച KL 12 N 1481 സ്‌കൂട്ടർ കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, പിസി സജിത്ത് പി.സി എന്നിവര്‍ പങ്കെടുത്തു. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ശശിയുടെ നേതൃത്വത്തില്‍ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഹാരിസ് പടയന്‍ എന്നയാളുടെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച 405 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. കോട്പ കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...