തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിന്‍്റെ ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
ഫാനിന്‍്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും തീ പടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല. ഫാനിന്റെ മോട്ടോറും വയറും പൂര്‍ണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിഞ്ഞില്ല.